ഗുജറാത്തിലെ അംബാജിക്കടുത്ത് തൃശൂലിയ ഘട്ടിലുണ്ടായ ബസ് അപകടത്തിൽ 18 പേർ മരിച്ചു. സംഭവത്തിൽ 30ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നും വിവരങ്ങൾ ഉണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.