ന്യൂജേഴ്‌സി: ദേശീയ കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നല്കി വരുന്ന  ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ മാധ്യമ അവാർഡുകൾ ദേശീയ എക്സിക്യൂട്ടീവ്‌ പ്രഖ്യാപിച്ചു.ഏറ്റവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ്‌ മൊയ്തീൻ പുത്തൻച്ചിറയ്ക്ക്‌ ലഭിച്ചു. ‘മലയാളം ഡെയ്‌ലി ന്യൂസ്‌ ‘എന്ന ഓൺലൈൻ പത്രത്തിന്റെ ചീഫ്‌ എഡിറ്ററാണു മൊയ്തീൻ പുത്തൻച്ചിറ .ഫ്രീലാന്റ്സ്‌ ജേർണലിസ്റ്റായും അദ്ദേഹം ധാരാളം വാർത്തകളും ലേഖനകളൂം എഴുതാറുണ്ട്‌.ഇപ്പോള്‍   ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ന്യൂയോർക്ക്‌ ചാപ്റ്ററിന്റെ ജനറൽ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

ദ്യശ്യമാധ്യമ മേഖലയിൽ നിന്നും ഫ്ലവേഴ്സ്‌ ടി വി യു എസ്‌ എയുടെ സീനിയർ പ്രൊഡൂസറായ മഹേഷ്‌ മുണ്ടയാട്, കൈരളി ടി വി പെൻസൽവാനിയ ബൂറോ ചീഫായ ജിജി എം കോശി, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഫിലാഡല്‍ഫിയ കോര്‍ ഡിനേറ്റര്‍ അരുൺ കോവാട്ട്‌ എന്നിവർക്കും അവാർഡ്‌ ലഭിച്ചു. ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസണിലുള്ള E ഹോട്ടലില്‍ നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സിൽ  അവാര്‍ഡുകള്‍ സമ്മാനിക്കും