തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. ഇന്ന് 3 മണിവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ഇന്ന് ബന്ധപ്പെട്ട നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികള്‍ മുഖേന പത്രികകള്‍ സമര്‍പ്പിക്കും. സ്ഥാനാര്‍ഥികളും മുന്നണി നേതാക്കളും പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോവുകയാണ്.