ബെയ്ജിങ്: ചൈനയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രൊവിന്‍സിലെ നിംഗ്ബോ ജില്ലയിലെ നിങ്ഹായ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടമെന്ന് വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശവാസികളുടെ സഹായത്തോടെ നിയന്ത്രണ വിധേയമാക്കി.