റോബിന്‍ പീറ്ററുടെ പേര് പറഞ്ഞത് അബദ്ധമായിപ്പോയെന്ന് കോന്നി കണ്‍വെഷനില്‍ സംസാരിക്കവേ അടൂര്‍ പ്രകാശ് എംപി. പറഞ്ഞു. പാര്‍ട്ടി നിര്‍ദേശച്ചതനുസരിച്ചാണ് കോന്നിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചത്. വേറെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം ഒരാളോടുപോലും അനിഷ്ടം പറഞ്ഞിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറ‍ഞ്ഞു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുമെന്നും അടൂര്‍ പ്രകാശ് കണ്‍വെഷനില്‍ പറഞ്ഞു.

ഡിസിസി അപമാനിച്ചതിനാല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നില്ലെന്ന് അടൂര്‍ പ്രകാശ് രാവിലെ നേതൃത്വത്തെ അറിയിച്ചു. തുടര്‍ന്ന് ആദ്യം മുല്ലപ്പള്ളി രാമചന്ദ്രനും പിന്നീട് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി. അനുനയനീക്കങ്ങള്‍ വിജയിച്ചതിനെ തുടര്‍ന്നാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അടൂര്‍ പ്രകാശ് തീരുമാനിച്ചത്.