ദുബയ്: ദുബയില്‍ ബസ് അപകടത്തില്‍ എട്ട് മരണം. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നാല്‍പത് പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ദുബയ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ഡ്രായ് പറഞ്ഞു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.