കൊച്ചി: അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പ്രതികള്‍ക്ക് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെയാണ് പ്രതി ജിസാല്‍ റസാഖ് ഹൈക്കോടതിയെ സമീപിച്ചത്.

എസ്‌ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, പെട്രോള്‍ പമ്ബ്, കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുണ്ട്. ഇതിന്റെ പകര്‍പ്പും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും വേണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്. പ്രതിയുടെ ആവശ്യം അംഗീകരിച്ച കോടതി ദൃശ്യങ്ങള്‍ നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.