ഛത്തിസ്ഗഢ്:ജവാന്മാര്‍ക്ക് മോശം ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് പിരിച്ചുവിട്ട മുന്‍ ബി.എസ്.എഫ്. ജവാന്‍ തേജ് ബഹദൂര്‍ യാദവ് ഹരിയാണ മുഖ്യമന്ത്രിക്കെതിരേ മത്സരിക്കും.

ജന്‍നായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി.) സ്ഥാനാര്‍ഥിയായാണ് അദ്ദേഹം കര്‍ണാല്‍ മണ്ഡലത്തില്‍ മനോഹര്‍ലാല്‍ ഖട്ടാറിനെതിരേ മത്സരിക്കുന്നത്.

ഞായറാഴ്ചയാണ് തേജ് ബഹദൂര്‍ ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജന്‍നായക് ജനതാ പാര്‍ട്ടി(ജെ.ജെ.പി.)യില്‍ ചേര്‍ന്നത്.

നേരത്തേ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മോദിക്കെതിരെ വാരാണസിയില്‍ പത്രിക സമര്‍പ്പിച്ചെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ തള്ളിയിരുന്നു. ഒക്ടോബര്‍ 21-നാണ് ഹരിയാണയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.