ന്യൂയോര്‍ക്ക്: ജമ്മു കാശ്മീരി വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ പൂര്‍ണ്ണമായി പിന്തുണച്ച് കോണ്‍ഗ്രസ്. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ മറ്റൊരു രാജ്യത്തിന്റെ മധ്യസ്ഥത ആവശ്യമില്ലെന്ന ഇന്ത്യയുടെ നിലപാടിനെ അംഗീകരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുകയും ചെയ്തു.അതെ സമയം പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ നിലപാടിനെ കോണ്‍ഗ്രസ് അപലപിച്ചു.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം തന്നെയാണെന്ന സര്‍ക്കാര്‍ നിലപാടിന് കോണ്‍ഗ്രസ് പിന്തുണയുണ്ട്. ഇതില്‍ മധ്യസ്ഥത ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കോണ്‍ഗ്രസിന്റെ പേരില്‍ പാകിസ്ഥാന് കളവു പറയുകയാണെന്നും പത്രക്കുറിപ്പില്‍ ഉണ്ട്.യുഎന്‍ പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.