ന്യൂഡല്‍ഹി: രാജ്യത്തിെന്റ ഭരണഘടനക്കായുള്ള പോരാട്ടത്തിന് മുന്നോട്ടുവരുന്ന ഒരു കൂട്ടരെയും മാറ്റിനിര്‍ത്തില്ലെന്നും കൂടെ നിര്‍ത്തി മുന്നോട്ടുപോകുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുസ്ലിം ലീഗ് വിദ്യാര്‍ഥി സംഘടന എം.എസ്.എഫ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം സമരരംഗത്തുംപ്രവര്ത്തന രംഗത്തും ഇറങ്ങിയ ഉദാഹരണം ചൂണ്ടിക്കാട്ടി മുസ്ലിംലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി കാണില്ലെന്ന സൂചനയും യെച്ചൂരി നല്കി.
ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ കേരള മുസ്ലിം കള്‍ചറല്‍ സെന്റര്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു യെച്ചൂരി. ഹൈദരാബാദ് സര്‍വകലാശാലയില്‍ എം.എസ്.എഫ് ഇടതു പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് മത്സരിക്കാത്തത് സീറ്റ് വിഭജനം അടക്കമുള്ള കാരണങ്ങള്‍ കൊണ്ടാകാമെന്നും യെച്ചൂരി തുടര്‍ന്നു. ഇന്ത്യയുടെ ജനാധിപത്യ, മതേതരമൂല്യങ്ങള്ക്കായുള്ള പോരാട്ടത്തിന് മുന്നോട്ടുവരികയും അതിെന്റ സംരക്ഷകരായി വര്‍ത്തിക്കുകയുമാണ് സി.എച്ച് മുഹമ്മദ് കോയയുടെ പ്രവര്‍ത്തനത്തില്‍നിന്ന് നമുക്ക് ഉള്ക്കൊള്ളാനുള്ളതെന്നും യെച്ചൂരി വ്യക്തമാക്കി.
മുസ്ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായ ജമ്മു-കശ്മീരിനെ ഇല്ലാതാക്കി ഹിന്ദുത്വ രാഷ്ട്രത്തിലേക്കുള്ള വഴിയൊരുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. കശ്മീരിനെക്കുറിച്ച് സര്‍ക്കാര്‍ പറയുന്നതെല്ലാം നുണയാണ്. അസമിലെ എന്‍.ആര്.സിയും മതാടിസ്ഥാനത്തിലാണ്. എന്‍.ആര്.സിയില്‍നിന്ന് പുറത്താകുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ബുദ്ധര്‍ക്കും ജൈനര്‍ക്കും പൗരത്വ ബില്‍ സംരക്ഷണം കിട്ടുമെങ്കിലും അതില്‍ മുസ്ലിംകളും ക്രിസ്ത്യാനികളുമില്ല -യെച്ചൂരി പറഞ്ഞു.
പൗരത്വപ്പട്ടിക മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പറഞ്ഞത്. 1951 ആണ് അടിസ്ഥാന വര്‍ഷം. അതില്‍ അസമിലെ സംശയാസ്പദ വോട്ടറെ (ഡീവോട്ടര്) പോലെ സംശയാസ്പദ പൗരനെയും (ഡീ സിറ്റിസണ്‍) അടയാളപ്പെടുത്തുമെന്നാണ് പറയുന്നത്. ഇതിനെല്ലാം മതം അടിസ്ഥാനമാകുകയാണെന്നും രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം മൂര്‍ധന്യത്തിലാണെന്നും യെച്ചൂരി പറഞ്ഞു.അഡ്വ. ഹാരിസ് ബീരാന് അധ്യക്ഷത വഹിച്ചു. കര്‍ണാടക എം.എല്‍.എ എന്‍.എ. ഹാരിസ്, ലീഗ് ദേശീയ െസക്രട്ടറി ഖുര്‍റം അനീസ് ഉമര്‍, പത്രപ്രവര്ത്തകന് ജോമി തോമസ്, സലീല്‍ ചെമ്ബയില്‍ സംസാരിച്ചു.