കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പില്‍ പിന്നില്‍ നിന്ന് കുത്തിയ പി.ജെ. ജോസഫിനെ െഎക്യ ജനാധിപത്യമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെേട്ടക്കും. പ്രവര്‍ത്തകരുടെ വികാരം ഇതാണെന്ന് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ കേരളകോണ്‍ഗ്രസ് എമ്മിന് പാലായില്‍ സ്ഥാനാര്‍ത്ഥിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ച നടപടിയാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്തുതന്നെ പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും അപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ എടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു േജാസ് കെ. മാണിയടക്കമുള്ള നേതാക്കള്‍.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ജോസഫിനെ പാഠം പഠിപ്പിക്കണമെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. 2019 ആഗസ്റ്റ് 23 നാണ് പാലാ
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ നാലും പരിശോധന അഞ്ചിനുമായിരുന്നു.
പിന്‍വലിക്കാനുള്ള തീയതി സെപ്റ്റംബര്‍ ഏഴും. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ആഗസ്റ്റ് 23 ന് ചേര്‍ന്ന യോഗത്തി​െന്‍റ തീരുമാനപ്രകാരം പാലാ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയോ ആര്‍ക്കെങ്കിലും ചിഹ്നം അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു. ജോസ് ടോമിന് രണ്ടില ചിഹ്നം നിഷേധിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ജോസഫി​െന്‍റ കത്ത് ഉദ്ധരിക്കുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് പി.െജ. ജോസഫിനെ യു.ഡി.എഫില്‍ നിന്ന് തന്നെ പുറന്തള്ളണമെന്നാവശ്യപ്പെട്ട് മാണി വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്.