ഇന്തോനേഷ്യയിലെ മാലുക്കു ദ്വീപുകളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി ഉയര്‍ന്നു. റിക്ടര്‍ സകെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. നൂറുകണക്കിന് വീടുകള്‍, ഓഫീസുകള്‍, സ്കൂളുകള്‍, പൊതു സൗകര്യങ്ങള്‍ എന്നിവയും ദുരന്തത്തില്‍ തകര്‍ന്നു.

ഒക്ടോബര്‍ 9 വരെ പ്രദേശത്ത് ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഞായറാഴ്ച രാവിലെയോടെ 30 പേര്‍ മരിക്കുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, ശക്തമായ ആഘാതത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ കുറഞ്ഞത് 25,000 പേര്‍ക്കെങ്കിലും പാലായനം ചെയ്യേണ്ടിവന്നു, ‘ ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി വക്താവ് അഗസ് വിബോവോ പറഞ്ഞു.