റിയാദ്: സൗദി അതിര്‍ത്തിക്ക് സമീപം ആക്രമണം നടത്തിയതായി യെമനിലെ ഹൂതികളുടെ അവകാശവാദം. ഡ്രോണും മിസൈലും ഉള്‍പ്പെടെയുള്ള വായു പ്രതിരോധ മാര്‍ഗങ്ങള്‍ ആക്രമണത്തിന് ഉപയോഗിച്ചതായാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. അതേസമയം സൗദി ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല.
ആക്രമണത്തില്‍ ശത്രുപക്ഷത്തെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഹൂതി സൈനിക വക്താവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ച മുമ്ബ് സൗദിയിലെ അരാംകോ എണ്ണപ്പാടത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് സൗദിയും അമേരിക്കയും രംഗത്തെത്തിയിരുന്നു.