ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളിയായ സിസ്റ്റര്‍ മറിയം ത്രേസ്യക്ക് ആദരവ് അര്‍പ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ത്രേസ്യയെ ആദരിച്ചത്. മാനവികതയുടെ ക്ഷേമത്തിനായി സിസ്റ്റര്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയും ലോകത്തിന് ഒരു മാതൃക വയ്ക്കുകയും ചെയ്തുവെന്നും മോദി പറഞ്ഞു.
കൂടാതെ മന്‍ കി ബാത്തില്‍ യുവാക്കള്‍ ലഹരിയില്‍ നിന്ന് മുക്തമാകണമെന്നും ദീപാവലി ആഘോഷിക്കുമ്ബോള്‍ നാടിന് കീര്‍ത്തി നേടി തന്ന പെണ്‍കുട്ടികളെ ആദരിക്കണമെന്നും മോദി പറഞ്ഞു. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്കിനെതിരെ എല്ലാ ജനങ്ങളും രംഗത്ത് വരണമെന്നും മോദി ആവശ്യപ്പെട്ടു. നവതി ആഘോഷിക്കുന്ന ഗായിക ലതാ മങ്കേഷ്കറിന് മോദി മന്‍ കി ബാത്തിലൂടെ ജന്മദിനാശംസകളും നേര്‍ന്നു.
ഒക്ടോബര്‍ 13ന് വത്തിക്കാനില്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. നേരത്തെ റോമില്‍ പോപ്പ് ഫ്രാന്‍സിസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സിസ്റ്റര്‍ ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ തീരുമാനമായിരുന്നു.