ബെയ്ജിംഗ്: ചൈനയില്‍ ടയര്‍ പഞ്ചറായ ബസ് ട്രക്കിലേക്ക് ഇടിച്ചുകയറി 36 പേര്‍ മരിച്ചു. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയയിലാണ് സംഭവം. അപകടത്തില്‍ 30ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒമ്ബതുപേരുടെ നില ഗുരുതരമാണ്.
ശനിയാഴ്ച രാവിലെ ജിയാംഗ്‌സുവിലെ എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് ട്രക്കിലേക്ക് ചെന്നിടിക്കുകയായിരുന്നു. 69 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചിരുന്നുവെന്നും ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്നും അധികൃതര്‍ പറഞ്ഞു.