ത്രിവിക്രം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനായെത്തുന്നു.പൂജ ഹെഗ്‌ഡെ, നിവേത പെതുരാജ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

2020 സംക്രാന്തി റിലീസായി ഒരുങ്ങുന്ന ചിത്രത്തില്‍ തബു, സുശാന്ത്, നവദീപ്, ജയറാം, സത്യരാജ്, രാജേന്ദ്ര പ്രസാദ്, വെന്നേല കിഷോര്‍, ബ്രഹ്മജി, സുനില്‍ തുടങ്ങിയവരും അഭിനയിക്കുന്നു.അല്ലു അര്‍ജുനും ഹാരിക & ഹാസിനി ക്രിയേഷന്‍സും ചേര്‍ന്നുള്ള മൂന്നാമത്തെ സഹകരണമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു.