മുപ്പതില്‍പരം വര്‍ഷങ്ങളായി   നോര്‍ത്ത് ന്യൂജേഴ്‌സിയിലെ മലയാളി ക്രിസ്ത്യാനികളുടെ  ഇടയില്‍ പ്രവര്‍ത്തിച്ചുവരുന്ന  എക്യുമെനിക്കല്‍ കൂട്ടായ്മയായ  ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 13, 14 തീയതികളില്‍ നടത്തപ്പെട്ട കണ്‍വെന്‍ഷന്‍  നൂറുകണക്കിനു വിശ്വാസികള്‍ക്ക് അനുഗ്രഹവും ആശ്വാസവും പ്രത്യാശയുമായി അനുഭവപ്പെട്ടു. ലോകമെമ്പാടുമുള്ള  മലയാളികളായ ക്രിസ്തീയ വിശ്വാസികള്‍ക്ക് സുപരിചിതനും അനുഗ്രഹീത സുവിശേഷകനുമായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയാണ്  ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ വചനശുശ്രൂഷ നിര്‍വഹിച്ചത്. ദൈവത്തിന്റെ വാഗ്ദാനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും ദൈവിക നടത്തിപ്പിനെക്കുറിച്ചും സംശയാലുക്കളായ ഇന്നത്തെ തലമുറയ്ക്ക് നോഹയുടെ കാലം പാഠമാകണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതുപോലെതന്നെ നമുക്കു വന്നു ഭവിക്കുന്ന ഭൗതികമായ നഷ്ടങ്ങളെപ്പറ്റി ഭാരപ്പെടുന്നവരും നിരാശപ്പെടുന്നവരും ദൈവത്തെ ശപിക്കുന്നവരുമായ ആളുകളോട്    സ്വജീവിതത്തിലെ തിക്താനുഭവങ്ങള്‍ പങ്കുവെച്ച്,    നല്‍കുന്നതും എടുക്കുന്നതുമെല്ലാം  ദൈവമാണെന്നു തിരിച്ചറിഞ്ഞ് ദൈവനിശ്ചയത്തിനു നമ്മെത്തന്നെ സമര്‍പ്പിച്ച് നമ്മുടെ ജീവിതം ക്രമപ്പെടുത്തണമെന്നും  അദ്ദേഹം   ഉദ്‌ബോധിപ്പിച്ചു.

സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചുവരുന്ന ക്രിസ്തീയ കൂട്ടായ്മയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

എഡിസന്‍ മാത്യു പ്രസിഡന്‍റ് (201) 2078942  അജു തര്യന്‍, സെക്രട്ടറി  (201)7249117,  സുജിത് ഏബ്രഹാം, ട്രഷറര്‍  (201) 4964638, റെജി ജോസഫ്, കണ്‍വീനര്‍ (201)6473836, സെബാസ്റ്റ്യന്‍ ജോസഫ്, വൈസ് പ്രസിഡന്‍റ് (201) 5999228, രാജന്‍ മോഡയില്‍ അസി. സെക്രട്ടറി ട്രഷറര്‍ (201)6747492