ബിഹാറില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ 25 മലയാളികള്‍ കുടുങ്ങി കിടക്കുന്നു. പാറ്റ്നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നത്.

താമസിച്ചിരുന്ന ഫ്ലാറ്റുകളുടെ ആദ്യനില വെള്ളത്തില്‍ മുങ്ങിയതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പുറത്തിറങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്. അതേസമയം, രക്ഷ പ്രവര്‍ത്തര്‍ത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.