മുന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കെപിഎസ് മേനോന്‍ ജൂനിയര്‍ (90) അന്തരിച്ചു. രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 1987 മുതല്‍ 1989 വരെ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു. അച്ഛന്‍ കെപിഎസ് മേനോന്‍ സീനിയര്‍ രാജ്യത്തെ ആദ്യ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. കെപിഎസ് മേനോന്‍ ജൂനിയറിന്റെ അനന്തരവനാണ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര മേനോന്‍.