ഡല്‍ഹി: യുഎന്നില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി ഗൗതം ഗംഭീര്‍.പതിനഞ്ച് മിനിറ്റ് സമയമാണ് യുഎന്നില്‍ ഒരോരുത്തര്‍ക്കും അനുവദിച്ചിരുന്നത്. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംസാരിക്കാനാണ് ഈ സമയം വിനിയോഗിച്ചത്.

അതേസമയം ഇമ്രാന്‍ ഖാന്‍ സംഭാഷണത്തിനായി 50 മിനിറ്റില്‍ കൂടുതല്‍ സമയമെടുക്കുകയും, യുദ്ധഭീഷണി മുഴക്കാനാണ് ഈ സമയം മുഴുവന്‍ വിനിയോഗിച്ചതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

യുഎന്നിലെ പ്രസംഗം സൂചിപ്പിക്കുന്നത് ഓരോരുത്തരുടെയും സ്വഭാവ ഗുണങ്ങളാണെന്നും കശ്മീരില്‍ സമാധാനം കൊണ്ടുവരുമെന്ന് അവകാശവാദമുന്നയിച്ച വ്യക്തിയാണ് ഇമ്രാന്‍ ഖാനെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി.