കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം ജോസ് കെ. മാണിക്കാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ്. തോല്‍വി കേരള കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ടോം ജോസ് ജയിക്കില്ലെന്ന് യുഡിഎഫിനെ അറിയിച്ചിരുന്നു. എന്നാല്‍ ജയിപ്പിച്ചോളാമെന്നായിരുന്നു യുഡിഎഫ് യോഗത്തില്‍ ജോസ് വിഭാഗത്തിന്റെ മറുപടി. തോല്‍വിയുടെ യഥാര്‍ഥ ഉത്തരവാദിയെ യുഡിഎഫ് കണ്ടെത്തണം. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണെന്നും അദ്ദേഹം തുറന്നടിച്ചു.