ചേരുവകള്‍
1.ബീറ്റ്റൂട്ട്-1 വലുത് (ചെറുതാക്കി അരിഞ്ഞത്)
2.കടുക്- അര ടീസ്പൂണ്‍
3.വെളിച്ചെണ്ണ- ആവശ്യത്തിന്
4.വറ്റല്‍ മുളക്- 3 എണ്ണം
5.കറിവേപ്പില -1 തണ്ട്
6.കട്ടിയുള്ള തൈര് – 1 കപ്പ്
7.ഉപ്പ് – പാകത്തിന്
അരപ്പിനുള്ള ചേരുവകള്‍
1. തേങ്ങ – 1 കപ്പ്
2.പച്ചമുളക് -3
3.കറിവേപ്പില – 1 തണ്ട്
4.കടുക് – അര ടീസ്പൂണ്‍
5.ജീരകം- (ആവശ്യമെങ്കില്‍) അര ടീസ്പൂണ്‍
6.വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനില്‍ എണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിയ ശേഷം ബീറ്റ്‌റൂട്ട്, പച്ചമുളക്, കറിവേപ്പിലയും ഇട്ടു ഇളക്കി ചെറു തീയില്‍ അടച്ചു വച്ച് വേവിക്കുക’
വെന്തു കഴിയുമ്പോള്‍ അരപ്പ് ഇതിലേക്കിട്ട് അടച്ചു വച്ച് വേവിക്കുക അരപ്പ് വെന്തു കഴിയുമ്പോള്‍ നന്നായി ഇളക്കി തീ ഓഫ് ചെയിത് പച്ചടി ഒന്ന് ചൂടാറാന്‍ വയ്ക്കുക. ചൂടാറിയ ശേഷം തയിര് ഉടച്ച് ഇതിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കാം