പാലാ: മന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന്​ നിയുക്​ത പാലാ എം.എല്‍.എ മാണി സി. കാപ്പന്‍. താന്‍ അതിനെ കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിന്‍െറ കൂട്ടായ പ്രവര്‍ത്തനവും സര്‍ക്കാറിന്‍െറ ഭരണ നേട്ടവുമാണ്​ തന്‍െറ വിജയത്തിന്​ കാരണമെന്നും അദ്ദേഹം വ്യക്​തമാക്കി. പാലായില്‍ പുതിയ ഒരു ക്വാറിയും അനുവദിക്കില്ല. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ പൂട്ടും. പരിസ്ഥിതി സംരക്ഷണത്തിന്​ മുഖ്യ പരിഗണന നല്‍കുമെന്നും കാപ്പന്‍ വ്യക്​തമാക്കി