ന്യൂഡല്‍ഹി: അന്തരിച്ച ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജിന്റെ അന്ത്യാഭിലാഷം മകള്‍ ബന്‍സുരി സ്വരാജ് നിറവേറ്റി.മരണത്തിന് മുന്‍പ് സുഷമ സ്വരാജ് അഭിഭാഷകനായ ഹരീഷ് സാല്‍വെയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യക്ക് വേണ്ടി വാദിച്ച ഹരീഷ് സാല്‍വെയോട് നാളെതന്നെ വന്ന് ഫീസ് കൈപ്പറ്റണമെന്ന് സുഷമ സ്വരാജ് പറഞ്ഞുവെങ്കിലും അത് പൂര്‍ത്തികരിക്കാനാവാതെയാണ് അവര്‍ ഈ ലോകത്തോട് വിടപറഞ്ഞത്.
നിന്റെ അവസാന ആഗ്രഹം നമ്മുടെ മകള്‍ നിറവേറ്റിയെന്ന് സുഷമ സ്വരാജിന്റെ ഭര്‍ത്താവ് സ്വരാജ് കൗശല്‍ ട്വീറ്റില്‍ കുറിച്ചു.
തനിക്ക് തരാനുള്ള ഒരു രൂപയുടെ കടം ബാക്കിവെച്ചാണ് സുഷമ സ്വരാജ് പോയതെന്ന് അവരുടെ വേര്പാടിന് ശേഷം സാല്‍വെ പറഞ്ഞിരുന്നു.കുല്ഭൂഷണ് കേസില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്തിയ വിദേശകാര്യമന്ത്രിയാണ് സുഷമ സ്വരാജ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആഗസ്റ്റ് 6 നാണ് സുഷമ സ്വരാജ് അന്തരിച്ചത്.