സഹോദരി സഭയുടെ കരുതുന്ന സ്നേഹം – യേശു മിശിഹ പഠിപ്പിച്ച സ്നേഹം.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മുവാറ്റുപുഴ ഭദ്രാസനത്തിലെ എല്ലാ പള്ളികളും, യാക്കോബായ – ഓർത്തഡോക്സ് സഭകൾക്ക് തങ്ങളുടെ പള്ളി വിശുദ്ധ കൂദാശകൾക്ക് ലഭ്യം അല്ലാതെ വരുന്ന സാഹചര്യത്തിൽ, ഉപയോഗിക്കാൻ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാതോലിക്കാ ബാവ തിരുമേനി അനുവാദം നൽകിയിരിക്കുന്നു.
അതി ശ്രേഷ്ഠമായ മാതൃക.
നമ്മുടെ സമൂഹത്തിൽ അന്യമായി കൊണ്ടിരിക്കുന്ന മാതൃക.
യാക്കോബായ, ഓർത്തഡോക്സ്, മലങ്കര സുറിയാനി കത്തോലിക്കാ സഭ അംഗങ്ങൾക്ക് ഒന്നിച്ചു നിന്ന്, യേശു മിശിഹായുടെ സ്നേഹത്തിന്റെ പ്രകടനം ലോകത്തിന് കാണിച്ചുകൊടുക്കാം.
യേശു മിശിഹ തന്നിട്ട് പോയ യഥാർത്ഥ ശ്ലോമോ യും ശൈനോ യും ലോകത്തിന് മുൻപിൽ കാണിച്ചു കൊടുക്കാം.
അങ്ങനെ നമ്മൾ യേശു മിശിഹായുടെ ശിഷ്യർ ആണ് ലോകം മനസ്സിലാക്കട്ടെ.