വൈവിധ്യ മാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു . അമേരിക്കയില്‍ വിവിധ നഗരങ്ങളിലെ ഓണാഘോഷങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ നിറഞ്ഞ മറ്റൊരു എപ്പിസോഡ് കൂടി പ്രേക്ഷകര്‍ക്കായി ഈയാഴ്ച ഏഷ്യാനെറ്റ് ഒരുക്കിയിരിക്കുന്നു.
അമേരിക്കയിലെ ഏറ്റവും പഴയകാല സംഘടകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഈ വര്‍ഷം ഒരുക്കിയ ഓണം വ്യത്യസ്തത പുലര്‍ത്തി.
ഫിലാഡല്‍ഫിയയിലെ എക്സ്റ്റന്റ് മലയാളി ഗ്രൂപ്പിന്റെ ഓണാഘോഷം ഹൃദ്യമായി .
കേരള കള്‍ച്ചറല്‍ ഫോറം , മലയാളി അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി , നാമം എന്നീ സംഘടനകള്‍ ഒന്നിച്ചു നടത്തിയ ഓണാഘോഷം വിവിധ പരിപാടികളാല്‍ ശ്രദ്ധേയമായി .
കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ ഈ വര്‍ഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ചിക്കാഗോ ഓണം കേരളത്തനിമയോടെ ഒരുക്കി.
ഫിലാഡല്‍ഫിയ എസ് എന്‍ ഡി പി ഈ വര്‍ഷം ഗുരുദേവജയന്തി യും ഓണവും ആഘോഷിച്ചു .
ചിക്കാഗോ ഗീതാമണ്ഡലം ഓണം വിപുലപരിപാടികളോടെ ആഘോഷിച്ചു
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.