ഫിലഡല്‍ഫിയാ-കൈവിരലിന്റെ മാന്ത്രിക സ്പര്‍ശം കൊണ്ട് കാണികളെ ആസ്വാദനത്തിന്റെ ഉന്‍മാദ തലത്തിലെത്തിക്കുന്ന സ്റ്റീഫന്‍ ദേവസി നേതൃത്വം നല്‍കുന്ന ഗാനസന്ധ്യ ഒക്ടോബര്‍ 27-ാം തീയതി ഞായറാഴ്ച വൈകീട്ട് 6.00 PM മുതല്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നു. നോര്‍ത്ത് അമേരിക്ക ആന്റ് യൂറോപ്പ് മാര്‍ത്തോമ്മാ ഭദ്രാസനത്തിലെ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിലഡല്‍ഫിയായില്‍ ഈ മെഗാഷോ അരങ്ങേറുന്നത്.
ഐഡിയാ സ്റ്റാര്‍ സിംഗറില്‍കൂടി ഗാനാലാപന രംഗത്ത് എത്തിയ അഞ്ജു ജോസഫ് നയിക്കുന്ന ടീം ഗാനമേളയ്ക്ക് നേതൃത്വം നല്‍കുന്നു. ലോകത്തിന്റെ പ്രലോഭനങ്ങളില്‍ നിന്ന് മാറി ക്രിസ്തീയ ഗാനരംഗത്ത് മാത്രം ചുവടുറപ്പിച്ചതിന്റെ അനുഭവസാക്ഷ്യവും സ്റ്റീഫന്‍ ദേവസിയില്‍ നിന്നും കേള്‍ക്കുവാനുള്ള സുവര്‍ണ്ണാവസരം ആണ് ഫിലഡല്‍ഫിയായിലെ മലയാളി സമൂഹത്തിന് ഒക്ടോബര്‍ 27-ാം തീയതി ലഭിക്കുന്തന്.
 
ഈ മെഗാ ഗാനസന്ധ്യയുടെ ടിക്കറ്റ് കിക്കോഫ് ക്രിസ്‌തോസ് പള്ളിയില്‍ വച്ച് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടവകകളില്‍ നിന്ന് ആദ്യടിക്കറ്റ് 
 
പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സറും ആരോഗ്യപരിപാലന വ്യവസായ രംഗത്തെ പ്രമുഖനുമായ ശ്രീ.മണിലാല്‍ മത്തായിക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. ക്രിസ്‌തോസ് ഇടവക വികാരി അനീഷ് തോമസ്, പ്രോഗ്രാം കണ്‍വീനര്‍ ശ്രീ.ഡാനിയേല്‍ പി.തോമസ്, പ്രോഗ്രാം കോ-കണ്‍വീനര്‍ ശ്രീ.ഷാജി മത്തായി, റീജിയണല്‍ ആക്ടിറ്റിവിറ്റി കമ്മറ്റിയുടെ ട്രഷറാര്‍ ശ്രീ.ഷാന്‍ മാത്യു, കമ്മിറ്റി മെംമ്പേഴ്‌സ് ശ്രീ.പി.റ്റി. മാത്യു, കുര്യന്‍ ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തദവസരത്തില്‍ പ്രോഗ്രാമിന്റെ മറ്റു സ്‌പോണ്‍സേഴ്‌സായ ശ്രീ.പി.റ്റി.മാത്യു, ശ്രീ.സജു ജോര്‍ജ്ജ് എന്നിവര്‍ക്കും ടിക്കറ്റുകള്‍ നല്‍കി. ഈ ഗാന സന്ധ്യയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിപ്പാന്‍ ഏവരെയും സാദരം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.മനോജ് ഇടുക്കുള-516-754-6110
റവ.ഏബ്രഹാം കുരുവിള-347-791-3148
ഡാനിയേല്‍ പി.തോമസ്- 215-681-7777
ഷാജി മത്തായി- 215-327-3984
കെ.ജോണ്‍സണ്‍- 215-510-2497
വര്‍ക്കി കോശി-215-480-8045
FACEBOOK COMMENTS