കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍ സെന്റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20 പെരുന്നാള്‍ 2019 ഒക്‌ടോബര്‍ 4,5 (വെള്ളി, ശനി) തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായും ഭക്തിനിര്‍ഭരമായും നടത്തപ്പെടുന്നു.

കാരുണ്യ ഗുരുശ്രേഷ്ഠനായ കബറിങ്കല്‍ മുത്തപ്പന്റെ ഓര്‍മ്മ അമേരിക്കയില്‍ കൊണ്ടാടുന്ന ഈ പെരുന്നാള്‍ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി അറിയിച്ചു.

നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30-നു കൊടിയേറ്റ് തുടര്‍ന്നു സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം തുടങ്ങിയവയും, അഞ്ചാം തീയതി 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 10 മണിക്ക് വിശുദ്ധ കുര്‍ബാന തുടര്‍ന്നു പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് തുടങ്ങിയവയുമാണ് പ്രധാന പരിപാടികള്‍.

ഒരുവര്‍ഷം തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പേരുകള്‍ ഓര്‍മ്മിക്കത്തക്കവണ്ണം ഓഹരികള്‍ എടുത്ത് പെരുന്നാളില്‍ ഭാഗഭാക്കാകാന്‍ എല്ലാ വിശ്വാസികളേയും ഓര്‍മ്മിപ്പിക്കുന്നതായി വികാരി ഫാ. ബെല്‍സണ്‍ പൗലോസ് കുര്യാക്കോസ് അറിയിച്ചു. അമ്പത് ഡോളറാണ് പെരുന്നാള്‍ ഓഹരിയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ പെരുന്നാള്‍ ചടങ്ങുകളിലേക്കും ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും വൈദീകരുടേയും സന്നിധ്യം ഉണ്ടായിരിക്കുന്നതാണ്.

ദേവാലയ രൂപീകരണത്തിന്റെ പത്താമത് വര്‍ഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശന കര്‍മ്മം പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്. പെരുന്നാളിലെ മുഖ്യ പ്രാസംഗികന്‍ ബഹു. ജോസഫ് വര്‍ഗീസ് അച്ചനാണ്. രണ്ടു ദിവസത്തെ പെരുന്നാള്‍ ചടങ്ങുകളിലേക്കും എല്ലാവരേയും ദൈവ നാമത്തില്‍ ക്ഷണിക്കുന്നതായി വികാരി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബെല്‍സണ്‍ കുര്യാക്കോസ് (വികാരി) 516 639 9791, ഫാ. റോയി വര്‍ഗീസ് (508 617 6450), ജോജി വര്‍ഗീസ് (വൈസ് പ്രസിഡന്റ്) 732 763 5533), ജോബി ജോസഫ് (സെക്രട്ടറി) 508 596 1976, എബിന്‍ ഐസക്ക് (ട്രസ്റ്റി) 781 281 4407. വെബ്‌സൈറ്റ്: http://www.stbasilsboston.org
കുര്യാക്കോസ് മണിയാറ്റുകുടിയില്‍ (781 249 1934) അറിയിച്ചതാണിത്.