പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ് ( 1727 Cetnral Park Ave, Yonkers, NY 10710)  വച്ച് സെപ്റ്റംമ്പര്‍ 28  ന് ശനിയാഴ്ച 6 പിഎം ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

1995ല്‍ തുടങ്ങിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 24 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു.

പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു.വടക്കേ അമേരിക്കയിലെ പിറവത്തും പരിസരത്തുമുള്ള എല്ലാ സ്‌നേഹിതരും ശനിയാഴ്ച വൈകിട്ട് 6 പി എം നു തന്നെ  ഈ  സ്‌നേഹ സൗഹൃദ കൂട്ടായ്മയിലേക്കു എത്തി ചേരണമെന്ന് ആഗ്രഹിക്കുന്നു .

സ്കൂള്‍, കോളേജു കളില്‍ ഗ്രാഡ്വേറ്റ് ചെയ്ത കുട്ടികളെ ആദരിക്കുന്ന ചടങ്ങു നടക്കും. കലാപരിപാടികള്‍ക്ക് പുറമെ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജെസ്സി  ജോസഫ്  914 954 9586, സെക്രട്ടറി ഷിജി ബാബു തുമ്പയില്‍ 917 456 6359