പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനു സംഭവിച്ചത് ഞെട്ടിക്കുന്ന തോൽവിയെന്നു കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. വൻ തിരിച്ചടിയാണ് നേരിട്ടതെന്നും യുഡിഎഫ് നേതാക്കളുടെ മനോഭാവം മാറണമെന്നും അദ്ദേഹം പ്രതികരിച്ചു.
എൽഡിഎഫിനു പോലും പാലായിൽ ആത്മവിശ്വാസമുണ്ടായിരുന്നില്ല. ഈ പരാജയം എങ്ങനെ സംഭവിച്ചു എന്നതിൽ സത്യസന്ധമായ പരിശോധന ആവശ്യമാണ്. യുഡിഎഫ് നേതൃത്വത്തിന് ജനങ്ങൾ നൽകിയ താക്കീതാണ് ഇതെന്നും സുധീരൻ കുറ്റപ്പെടുത്തി.