ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ​രാ​ജ​യ​മാ​യി കാ​ണു​ന്നി​ല്ലെ​ന്ന് നി​ഷ ജോ​സ് കെ. ​മാ​ണി. കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ള്ള പ്ലാ​റ്റ്‌​ഫോം ആ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തെ കാ​ണു​ന്ന​തെ​ന്നും നി​ഷ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

തോ​ൽ​വി​യി​ൽ പ​ത​റി​ല്ലെ​ന്നും പാ​ർ​ട്ടി ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി​യും പ്ര​തി​ക​രി​ച്ചി​രു​ന്നു. പാ​ലാ​യി​ലെ ജ​ന​വി​ധി പൂ​ർ​ണ​മാ​യും മാ​നി​ക്കു​ന്നു. പ​രാ​ജ​യ കാ​ര​ണം വ​സ്തു​താ​പ​ര​മാ​യി പാ​ർ​ട്ടി​യും യു​ഡി​എ​ഫും പ​രി​ശോ​ധി​ക്കും. വീ​ഴ്ച​ക​ളു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി തി​രു​ത്തും. വി​ജ​യം വ​രു​മ്പോ​ൾ അ​മി​ത​മാ​യി ആ​ഹ്ലാ​ദി​ക്കു​ക​യും പ​രാ​ജ​യം സം​ഭ​വി​ക്കു​മ്പോ​ൾ പ​ത​റു​ക​യും ചെ​യ്യു​ന്ന​ത​ല്ല രാ​ഷ്ട്രീ​യം. ബി​ജെ​പി വോ​ട്ടു​ക​ൾ എ​ൽ​ഡി​എ​ഫി​ന് മ​റി​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പാ​ലാ​യി​ൽ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പോ​രാ​ടി​യ​ത്. കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ നി​ന്നും മി​ക​ച്ച പി​ന്തു​ണ​യു​ണ്ടാ​യി. ര​ണ്ടി​ല ചി​ഹ്നം ഇ​ല്ലാ​തി​രു​ന്ന​തും തോ​ൽ​വി​ക്ക് ഘ​ട​ക​മാ​യി​ട്ടു​ണ്ട്. വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ഏ​ഴാ​മ​താ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ സ്ഥാ​നം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളും തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും ര​ണ്ടി​ല ചി​ഹ്നം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ കു​റ​ച്ചു​കൂ​ടി മെ​ച്ച​പ്പെ​ട്ട ഫ​ല​മു​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.