ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയലാര്‍ മേനാശേരി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം പ്രവര്‍ത്തകരോടൊപ്പം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി ഉപവരണാധികാരിക്കാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് മനു സമര്‍പ്പിച്ചത്‌.

പാലായിലെ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും, ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണമെന്നും മനു സി പുളിക്കല്‍ പറഞ്ഞു.

അതേസമയം, അരൂരില്‍ മറ്റു രണ്ട് മുന്നണികള്‍ക്കും ഇതുവരെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിട്ടില്ല.

അതേസമയം, അരൂരില്‍ മറ്റു രണ്ട് മുന്നണികള്‍ക്കും ഇതുവരെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിട്ടില്ല.