കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പിറവം പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന നടത്താനുള്ള അനുമതി നല്‍കി.

ഓര്‍ത്തഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തില്‍ ആയിരിക്കും കുര്‍ബാന നടക്കുക. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാവുന്നതാണ്. എന്നാല്‍, പള്ളിയില്‍ പ്രശ്‌നമുണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുവാനാണ് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം.

കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കളക്ടറുടെയും പൊലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താനും സാധിക്കുന്നതാണ്. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം.