കൊച്ചി: സെബര്‍ സുരക്ഷയില്‍ മലയാളികള്‍ക്കുള്ള അറിവ് കുറവാണ് ഈ രംഗത്ത് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള കാരണമെന്ന് ഡി.ജി.പി. ലോക്നാഥ് ബഹ്റ. അതിനാല്‍ സൈബര്‍ സുരക്ഷയിലുള്ള അജ്ഞത മാറ്റാനായുള്ള പഠനങ്ങള്‍ നടത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാട്ടില്‍ ആരംഭിച്ച ലോകത്തിലെ ഏറ്റവും പ്രശസ്തമായ സൈബര്‍ സുരക്ഷ- ഹാക്കിങ് കോണ്‍ഫറന്‍സായ കൊക്കൂണിന്റെ 12-ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള പഠനങ്ങളും ചര്‍ച്ചയും നടക്കുന്നുണ്ടെങ്കിലും അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും പ്രാവര്‍ത്തികമാക്കണമെന്നും ജനങ്ങള്‍ക്ക് അറിയില്ല. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ നടന്ന റൊമാനിയന്‍ തട്ടിപ്പ് കേസെന്നും ഡിജിപി വ്യക്തമാക്കി.

ജനങ്ങള്‍ സൈബര്‍ ഇടങ്ങള്‍ സുരക്ഷതിമാണെന്ന് വിശ്വസിക്കുന്നുവെങ്കിലും സുരക്ഷിതമല്ല. സൈബര്‍ ഇടങ്ങളിലെ സ്ത്രീകളുടേയും, കുട്ടികളുടേയും സുരക്ഷക്ക് പ്രധാന്യം നല്‍കിയാണ് 12-ാമത് കൊക്കൂണ്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.