ഡല്‍ഹി: ഇന്ത്യന്‍ സേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ ഭൂട്ടാനില്‍ തകര്‍ന്നു വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള പൈലറ്റും ഭൂട്ടാനീസ് പൈലറ്റുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത് .

ഇന്ത്യന്‍ സൈന്യത്തൊപ്പം പരിശീലനത്തിലായിരുന്നു ഭൂട്ടാന്‍ സൈനിക സംഘത്തിലെ പൈലറ്റ് എന്നാണ് റിപ്പോര്‍ട്ട് . എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല . ലോകത്തു തന്നെ ഏറ്റവും ഉയരത്തില്‍ പറക്കാന്‍ സാധിക്കുന്ന ഹെലികോപ്റ്ററില്‍ ഒന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ള ചീറ്റ കോപ്റ്ററുകള്‍.