പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്റെ കുതിപ്പ് തുടരുന്നു.

പരമ്ബരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ എല്ലാം വന്‍ മുന്നേറ്റമാണ് മാണി സി കാപ്പന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 3340 വോട്ടുകളുടെ ഭൂരിപക്ഷമാണ് കാപ്പനുള്ളത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും യുഡിഎഫ് സ്ഥാനര്‍ത്ഥി ജോസ് ടോമിന് മുന്നിലെത്താന്‍ കഴിഞ്ഞിട്ടില്ല.

പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്.