പാലാ ഉപെതരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. യുഡിഎഫ് കോട്ടകളും തകര്‍ത്ത് എല്‍ഡിഎഫ് മുന്നേറ്റമാണ് പാലായില്‍ നടക്കുന്നത്. ഏവരെയും അമ്ബരപ്പിക്കുന്ന കുതിപ്പാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ലഭിക്കുന്നത്.

ലീഡ് മൂവായിരം കടന്നു. നാല് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലീഡ് 3006 ആയി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുവാന്‍ മാണി സി കാപ്പന് സാധിച്ചിട്ടുണ്ട്. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയം നേടി. അമ്ബരപ്പിക്കുന്ന മുന്നേറ്റം തന്നെയാണ് കാപ്പന്‍ കാഴ്ചവെയ്ക്കുന്നത്.

10000 വോട്ടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിവെയ്ക്കുന്ന കാഴ്ചയാണ് ഫല സൂചനകള്‍. അഞ്ചാം റൗണ്ടും എണ്ണുമ്ബോള്‍ അദ്ദേഹത്തിന്റെ ലീഡ് 3208 ആയി ഉയര്‍ന്നു. തലനാടും ചുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ വിജയം എല്‍ഡിഎഫ് ഉറപ്പിച്ചു കഴിഞ്ഞു.