ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച്‌ എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്.ചന്ദ്രയാന്‍-2 വിക്രത്തിന്റേത് സോഫ്റ്റ് ലാന്‍ഡിങ്ങ് ആയിരുന്നില്ലെന്ന നിഗമനമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക്..ചന്ദ്രയാന്‍-2 വിക്രം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്. സോഫ്റ്റ് ലാന്‍ഡിങ്ങ് കഴിയാതെ വന്നതോടെയാണ് ലാനഡറുമായുള്ള ബന്ധം നഷ്ടമായതെന്നും നാസ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ് ബഹിരാകാശ ഏജന്‍സിയിലെ ശാസ്ത്രജ്ഞ സംഘം ശ്രമകരമായ ദൗത്യം നടത്തിയെങ്കിലും ചന്ദ്രയാന്‍ ലാന്‍ഡര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും നാസ ട്വിറ്ററിലുടെ വ്യക്തമാക്കിക്കഴിഞ്ഞു. ചന്ദ്രോപരിതലത്തിലെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് നാസയുടെ ട്വീറ്റ്. ഒക്‌ടോബറിലെ അടുത്ത ചാന്ദ്ര പകലില്‍ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്താനാകുമെന്ന പ്രതീക്ഷയും നാസ പങ്കുവെച്ചു. വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ചിട്ടുള്ള നാസയുടെ പാസീവ് പ്ലേലോഡ് ലേസര്‍ റിഫ്‌ളക്ടറുകള്‍ ഭൂമിയും ചന്ദ്രനും തമ്മിലുള്ള കൃത്യമായ അകലം കണ്ടെത്താന്‍ സഹായകമായിരുന്നു.

എന്നാല്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതോടെയാണ് ഈ സാധ്യതയും മങ്ങിയത്.ചന്ദ്രന്‍റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍-2 വിക്ഷേപിച്ചത്. എന്നാല്‍, വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്ബ് വിക്രം ലാന്‍ഡറിന്‍റെ ഐഎസ്‌ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു.