തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളില്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ മാനേജ്‌മന്റ് ഒഴിവുകഴിവുകള്‍ കണ്ടെത്തിയെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് യുവരാജ് സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

തന്നെ ഒഴിവാക്കാന്‍ വേണ്ടിയാണ് നിര്‍ബന്ധിത യോ യോ ടെസ്റ്റുപോലുള്ള പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നതെന്നും യുവരാജ് സിങ് പറഞ്ഞു. 2017 ലെ ചാമ്ബ്യന്‍സ് ലീഗ് ട്രോഫിക്ക് ശേഷം കളിച്ച 8-9 മത്സരങ്ങളില്‍ 2 മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം നേടിയിട്ടും തന്നെ ടീമില്‍ നിന്ന് പുറത്തിരുത്തിയെന്ന് യുവരാജ് സിങ് പറഞ്ഞു. തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് പരിക്കേറ്റപ്പോള്‍ പെട്ടെന്ന് യോയോ ടെസ്റ്റ് നിലവില്‍ വന്നെന്നും യുവരാജ് സിങ് പറഞ്ഞു.

തന്റെ 36മത്തെ വയസില്‍ തനിക്ക് യോയോ ടെസ്റ്റില്‍ പങ്കെടുക്കേണ്ടി വന്നെന്നും യോയോ ടെസ്റ്റ് ജയിച്ചിട്ടും തന്നോട് പ്രാദേശിക ക്രിക്കറ്റ് കളിക്കാന്‍ മാനേജ്‌മന്റ് പറഞ്ഞെന്നും യുവരാജ് സിങ് ആരോപിച്ചു.