പാലാ ആര്‍ക്കൊപ്പമെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനിയുള്ളത്. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും.

ഇതിനിടെ പ്രചാരണത്തിനിടയ്ക്ക് നിര്‍ഭാഗ്യകരമായ ചില കാര്യങ്ങളുണ്ടായെന്ന സ്വകാര്യദു:ഖം തനിക്കും മുന്നണിയ്ക്കുമുണ്ടെന്നും എന്നാല്‍, വിജയം ഉറപ്പാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട് എങ്കിലും മികച്ച പ്രചാരണമാണ് കാഴ്ച വെച്ചത്. മാണി സാറിനോടുള്ള സ്‌നേഹം പാലാക്കാര്‍ എന്നോടും കാണിക്കും,അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.