പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. അവസാനനിമിഷത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. 176 ബൂത്തുകളിലായി പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. പാലാ കാര്‍മല്‍ പബ്ലിക്ക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടുമാണ് എണ്ണുന്നത്. 14 സര്‍വ്വീസ് വോട്ടും, 15 പോസ്റ്റല്‍ വോട്ടുമാണ് ആദ്യം എണ്ണിയത്. അവസാന നിമിഷത്തിലും ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയാണു പുലര്‍ത്തുന്നത്.