അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടുക്കം സൃഷ്ടിച്ചു കൊണ്ട് ഫിലഡല്ഫിയയില് നിന്നൊരു ദുരന്ത വാര്‍ത്ത. മലയാളി വെടിയേറ്റു മരിച്ചു. പോലീസ് പിടിയിലായത് മറ്റു രണ്ടു മലയാളികള്‍. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ബാറിലിരുന്നുണ്ടായ തര്‍ക്കമാണു കൊലയില്‍ കലാശിച്ചതെന്നാണു സൂചന. കൊല്ലപ്പെട്ട വ്യക്തിയുടെ പിതാവിനെക്കുറിച്ചു സംസാരിച്ചതാണത്രേ വാഗ്വാദത്തിനു കാരണം. തുടര്‍ന്നു മൂന്നു പേര് കൊല്ലപ്പെട്ട യുവാവിന്റെ വീട്ടിലെത്തി. പിതാവ് മാത്രമെ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ പ്രശ്നം തീര്‍ക്കണമെന്നു വന്നവര്‍ ശഠിച്ചപ്പോള്‍ യുവാവിനെ വിളിച്ചുവരുത്തുക ആയിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പോലീസിനോടു പറഞ്ഞത്. തുര്‍ന്ന് വാക്കുതര്‍ക്കവും മല്‍പ്പിടുത്തവുമുണ്ടായി. തുടര്‍ന്നു വെടി വയ്ക്കുകയായിരുന്നുവത്രെ. സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടവരുടെ വാഹനം പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മലയാളി വെടിയേറ്റു മരിച്ചു, രണ്ടു മലയാളികള്‍ പിടിയില്‍, സംഭവം ഫിലഡല്ഫിയയില്
