ഹൂസ്റ്റണിലെ നോര്‍ത്ത് ഷോറില്‍ പുതുതായി പണികഴിപ്പിച്ച സെന്‍ട്രല്‍ എ സി സപ്ലെയുടെ നാട മുറിക്കല്‍ ആഘോഷം സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ചേംബര്‍ ഓഫ് കോമേഴ്‌സ് അംഗങ്ങളുടെയും, കാര്യര്‍ എന്റര്‍പ്രൈസസ്, വൈറ്റ് റോജേഴ്‌സ്, ആപെന്‍  തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഡെലിഗേറ്റ്‌സിന്റേയും മറ്റ് അഭ്യൂദയകാംക്ഷികളുടേയും സാന്നിദ്ധ്യത്തില്‍ ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. മലയാളികളായ  രഞ്ജി വര്‍ഗീസിന്റെയും സുഗു ഫിലിപ്പിന്റേയും കഠിനാദ്ധ്വാനത്തിന്റേയും കൃത്യനിഷ്ടയുടേയും സത്യസന്തതയുടെയും അര്‍പ്പണബോധത്തിന്റേയും വിജയമാണ് ഈ പുതുതായി ഷോറും തുറക്കാനായത്.

രഞ്ജി വര്‍ഗീസിന്റെ അശ്രാന്ത പരിശ്രമവും കൃത്യതയാര്‍ന്ന പ്രവര്‍ത്തനവുമാണ്  ഒരു വിശാലമായ സ്‌റ്റോര്‍ കൂടി തുടങ്ങാനായത് എന്ന് പാര്‍ട്‌നര്‍ കൂടിയായ സുഗു ഫിലിപ്പ് അറിയിച്ചു. ഇന്‍ഡ്യന്‍ സമൂഹത്തിന് പ്രത്യേകിച്ചു മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു വ്യവസായ സ്ഥാപനമായി മാറിയ സെന്‍ട്രല്‍ എ സി സപ്ലെ ഇനിയുമിനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ എന്നും എല്ലാവരും ആശംസിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : രഞ്ജി വര്‍ഗീസ് 281 309 7979  സുഗു ഫിലിപ്പ്
832 657 9297.