മകന് വേദാന്തിന്റെ മെഡല്‍ നേട്ടത്തിന്റെ സന്തോഷം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവച്ച് നടന് മാധവന്. ‘ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെള്ളിമെഡല്‍ ലഭിച്ചിരിക്കുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. ഇന്ത്യയെ പ്രതിനിധീകരിച്ച് വേദാന്ത്് നേടിയ ആദ്യ ഔദ്യോഗിക മെഡല്‍’ എന്ന കുറിപ്പോടെ ടീം അംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു. ഇതിന് പിന്നാലെ സിനിമാ രംഗത്തെ പ്രമുഖരും വേദാന്തിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
എ.എ.എസ്. എഫ് ഏഷ്യന്‍ ഏജ് ഗ്രൂപ്പ് നീന്തല്‍ ചാമ്പ്യന്‍ ഷിപ്പില്‍ 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലാണ് വേദാന്തിന് വെള്ളിമെഡല്‍ ലഭിച്ചത്. തായ്ലാന്ഡില് കഴിഞ്ഞ വര്‍ഷം നടന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ വേദാന്ത് വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ദേശീയതലത്തില്‍ വേദാന്ത് സ്വര്‍ണ്ണമെഡലും നേടിയിട്ടുണ്ട്.