ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റായിരുന്ന ജാക്ക് ഷിറാക്ക് അന്തരിച്ചു.ഏറെ നാളായി അല്‍ഷിമേഴ്‌സ് ബാധിതനായി ചികിത്സയിലായിരുന്നു.അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഇറാക്ക് അധിനിവേശത്തെ ശക്തമായി എതിര്‍ത്ത ഭരണാധികാരിയായിരുന്നു ഷിറാക്ക്. 1995 മുതല്‍ 2007 വരെയാണ് ഷിറാക്ക് ഭരണനേതൃത്വത്തില്‍ ഉണ്ടായിരുന്നത്.
യൂറോപ്പില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന നേതാക്കളില്‍ ഒരാളായ ജാക് ഷിറാക് രണ്ടു തവണ ഫ്രഞ്ച് പ്രസിഡന്റും രണ്ട് തവണ പ്രധാനമന്ത്രിയുമായിരുന്നു.മരണവും ദുരന്തവും മാത്രം കൊണ്ടുവരുന്ന യുദ്ധം പ്രശ്‌നപരിഹാരത്തിന്റെ ഏറ്റവും മോശം രൂപമാണെന്ന് അദ്ദേഹം വാദിച്ചു.
18 വര്‍ഷക്കാലം പാരീസ് മേയറായി പ്രവര്‍ത്തിച്ച അദ്ദേഹം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ഭരണത്തില്‍ നിന്നും പിന്മാറിയത്.പൊതുപണം അനധികൃതമായി ചെലവഴിച്ചുവെന്ന കുറ്റത്തിന് 2011 ല്‍ കോടതി ഷിറാക്കിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.രാജ്യത്ത് അഴിമതി നേരിട്ട ആദ്യ മുന്‍ പ്രസിഡന്റായ ജാക് ഷിറാക്കിനെ ‘സൂപ്പര്‍ ലയര്‍’ എന്നാണ് എതിരാളികള്‍ വിശേഷിപ്പിച്ചിരുന്നത്.