പിറവം പള്ളിയില്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ പിറവത്ത് ഹര്‍ത്താല്‍ നടത്തും. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കാതെ പള്ളിയില്‍ സംഘര്‍ഷം സൃഷ്ടിച്ച മെത്രാപോലീത്താമാരെയും വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ്  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് യാക്കോബായ സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് സ്ഥത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസ് യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പള്ളിയില്‍ നിന്നും പിരിഞ്ഞു പോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തു നീക്കാന്‍ തീരുമാനിച്ചത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയെങ്കിലും യാക്കോബായ വിഭാഗക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളെ തടഞ്ഞുള്ള പ്രതിഷേധമാണ് പോലീസ് വിലക്കിയത്.