ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ന്നി​യി​ലോ മ​ഞ്ചേ​ശ്വ​ര​ത്തോ കെ. ​സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സ​മി​തി ​യോ​ഗ​ത്തി​ൽ ആ​വ​ശ്യം. എ​ന്നാ​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ന്ന കെ. ​സു​രേ​ന്ദ്ര​ന്‍ യോ​ഗം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പേ മ​ട​ങ്ങി.

അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ധ്യ​താ പ​ട്ടി​ക കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് സം​സ്ഥാ​ന​സ​മി​തി അ​യ​ച്ചു​കൊ​ടു​ത്തു. ഓ​രോ മ​ണ്ഡ​ല​ത്തി​ലും മൂ​ന്നു പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. മു​തി​ർ​ന്ന നേ​താ​ക്ക​ളും പു​തി​യ നേ​താ​ക്ക​ളും ലി​സ്റ്റി​ലു​ണ്ടെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള പ​റ​ഞ്ഞു.