അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് മത്സരിക്കും. കോന്നിയിൽ കെയു ജനീഷ് കുമാറും അരൂരിൽ മനു സി പുളിക്കലും എറണാകുളത്ത് മനു റോയിയും മഞ്ചേശ്വരത്ത് ശങ്കർ റേയും മത്സരിക്കും.

സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ മത്സരിച്ച സിഎച്ച് കുഞ്ഞമ്പു തന്നെ മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ അവസാന നിമിഷം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ശങ്കർ റേയെ സ്ഥാനാർത്ഥിയാക്കിയത്. കോന്നിയിൽ സ്ഥാനാർത്ഥിയെ നിർണയിച്ചതിൽ ജില്ലാ സെക്രട്ടറിയേറ്റിന് വിയോജിപ്പുണ്ട്. സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചത് ജനീഷ് കുമാറിന്റെ പേര് മാത്രം, ഇതിനെ ജില്ലാ സെക്രട്ടറി ഉദയഭാനു ശക്തമായി എതിർത്തിരുന്നു. കോന്നിയുടെ വികാരം കൂടി പരിഗണിക്കണമെന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ഉദയഭാനു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിയാണ് ജനീഷ് കുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.