തിരുവനന്തപുരം: പിറവം പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതിവിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയിലും വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പള്ളിത്തര്‍ക്കത്തിലും സര്‍ക്കാര്‍ നീക്കം ആ വഴിക്കുതന്നെ- കോടിയേരി പറഞ്ഞു. സുപ്രീം കോടതി വിധികള്‍ തുടര്‍ച്ചയായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുവെന്നും പ്രതി പക്ഷം അത് സര്‍ക്കാരിനെതിരേ തിരിച്ചു വിടുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം സാമുദായിക ഘടകങ്ങള്‍ പരിഗണിച്ചല്ല ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയമെന്ന് കോടിയേരി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലല്ല ഉപ തെരഞ്ഞെടുപ്പെന്നും അദ്ദേഹം അറിയിച്ചു. എന്‍ എസ് സും എസ് എന്‍ ഡി പിയുമായി നല്ല ബന്ധമാണ് പാര്‍ട്ടിക്ക്. ലോക് സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്- കോടിയേരി പറഞ്ഞു .