പത്തനംതിട്ട: ശബരിമല നട ചവിട്ടാന്‍ രണ്ടു തവണ എത്തിയ യുവതിയും കഴക്കൂട്ടം സ്വദേശിനുമായ മേരി സ്വീറ്റി വീണ്ടും ശബരിമല അയ്യപ്പനെ കാണണമെന്ന് ആവശ്യവുമായി വീണ്ടുമെത്തി. കന്നിമാസ പൂജയ്ക്കു അഞ്ചു ദിവസം നട തുറന്ന ശേഷം ദിവസങ്ങള്‍ക്കു മുന്‍പാണ് നട അടച്ചത്. ഇതൊന്നും അറിയാതെയാണു മേരി സ്വീറ്റി അയ്യപ്പനെ കാണണമെന്ന് ആവശ്യവുമായി വണ്ടി കയറിയത്. കാഷായ വസ്ത്രം ധരിച്ചാണ് മേരി എത്തിയത്. പത്തനംതിട്ടയില്‍ നിന്നു പമ്ബയിലേക്കുള്ള വാഹനം ലഭിക്കാത്തതിനാല്‍ ലഭിച്ച വാഹനത്തില്‍ കയറി പെരുനാട്ടില്‍ ഇറങ്ങുകയായിരുന്നു. ഇവിടെ ചുറ്റിത്തിരിഞ്ഞ ഇവരെ കണ്ടു പ്രദേശവാസികള്‍ ചോദ്യം ചെയ്യുകയായിരുന്നു. അയ്യപ്പനെ കാണാന്‍ എത്തിയതാണെന്ന് അറിയച്ചോടെ പ്രദേശ വാസികള്‍ പെരുനാട് പോലീസിനെ വിവരം അറിയിച്ചു. പെരുനാട് സ്റ്റേഷനില്‍ എത്തിച്ച ഇവരെ രാത്രി തന്നെ അവിടെ നിന്ന് പത്തനംതിട്ട വനിതാ സെല്ലിലേക്ക് കൈമാറി. ഇപ്പോള്‍ ശബരിമല നട തുറന്നിരിക്കുകയല്ല എന്ന വിവരം അറിയിച്ചപ്പോള്‍ തനിക്ക് കലിയുഗ വരദനെ ഒന്നു കണ്ടാല്‍ മതിയെന്ന മറുപടിയുമായി ഇവര്‍ ഇരിപ്പുറപ്പിച്ചു.പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇവരെ ഒരു വിധത്തില്‍ ആശ്വസിപ്പിച്ച്‌ രാവിലെ തിരുവനന്തപുരത്തേക്ക് മടക്കി അയച്ചു. അടൂര്‍ വരെ വനിതാ പൊലീസ് അകമ്ബടിയും സേവിച്ചു. ഇനി നട തുറക്കുമ്ബോള്‍ വിളിക്കണേ എന്നു പറഞ്ഞാണ് മേരി സ്വീറ്റി മടങ്ങിയത്.

നേരത്തേ, യുവതി പ്രവേശത്തിനെതിരേ വിശ്വാസ പ്രക്ഷോഭം നടന്ന സമയത്ത് പമ്ബയില്‍ എത്തി പരസ്പര വിരുദ്ധമായി സംസാരിച്ച മേരിയെ അന്നു തിരിച്ചയിച്ചിരുന്നു. അതിനും ആറു മാസം മുന്‍പ് പമ്ബയില്‍ എത്തി ഗണപതി കോവലില്‍ എത്തി മേരി തിരികെ പോയിരുന്നു.